എല്ലാ വർഷവും വൃശ്ചികം ഒന്ന് മുതൽ ധനു പതിനൊന്നു വരെ 41 ദിവസം നീണ്ടു നിൽക്കുന്ന ശബരിമല തീർത്ഥാടന കാലം ക്ഷേത്രത്തിൽ സ്വാമിമാരുടെ മലയിടലും കെട്ടുനിറയും ഭജനയും ഭിക്ഷയും എല്ലാം കൊണ്ടും ഒരു മഹത് അനുഭൂതി തന്നെ ആണ് പ്രദാനം ചെയ്യുന്നത്. 41 ദിവസവും ക്ഷേത്രത്തിൽ ചുറ്റുവിളക്ക് / നിറമാല മഹോത്സവം കൊണ്ടാടുന്നു