പാലക്കാട് ജില്ലയിലെ തച്ചമ്പാറ പഞ്ചായത്തിൽ തച്ചമ്പാറ ടൗണിൽ നിന്നും ഏകദേശം 300 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കം ഉള്ള ശ്രീ ധർമ്മ ശാസ്താവ് (അയ്യപ്പൻ) പ്രധാന ദേവനായി ആരാധിച്ചു പോരുന്ന ക്ഷേത്രം ആണ് തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം.
ശ്രീ അയ്യപ്പസ്വാമിയെ കൂടാതെ ശ്രീ ഗണപതി, ശ്രീ ദുർഗ്ഗ, ദമ്പതി നാഗദേവതകൾ, ദമ്പതി രക്ഷസ്സ്, ശ്രീ മുടപ്പുള്ളി 'അമ്മ ഭഗവതി എന്നി ഉപദേവതകളെയും ഇവിടെ പ്രതിഷ്ഠിച്ചു ആരാധിച്ചു പോരുന്നു. കൂടാതെ പ്രശ്ന വിധിയിൽ തെളിഞ്ഞു വരുന്ന ശ്രീകൃഷ്ണ ചൈതന്യത്തെ തന്ത്രി മുഖാന്തരം പ്രതിഷ്ഠ ദിനവേളയിൽ പൂജ നടത്തി ആരാധിച്ചു പോരുന്നു.
അതീവ ചൈതന്യമേറിയ അഭീഷ്ടവരദായകനായ ഇവിടുത്തെ അയ്യപ്പ സ്വാമിയെയും ഗണപതി ഭഗവാനെയും പ്രാർത്ഥിച്ചു വഴിപാടുകൾ നടത്തുന്നത് കാര്യസിദ്ധിക്കും വിവിധ ദോഷപരിഹാരങ്ങൾക്കും ഉത്തമമായി ഭക്തർ വിശ്വസിച്ചു പോരുന്നു.
വഴിപാടുകളും സംഭാവനകളും മറ്റും പൂർണ്ണമായും ഓൺലൈൻ മുഖാന്തരം ബുക്ക് ചെയ്യാവുന്ന തരത്തിൽ ഉള്ളതും കമ്പ്യൂട്ടറൈസ്ഡ് വഴിപാട് കൗണ്ടറോടുകൂടിയ പരിപൂർണ്ണ ഡിജിറ്റൽ സൗകര്യം ഉപയോഗപ്പെടുത്തുന്ന ക്ഷേത്രം ആണ് തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം.