Temple History

"Swamiye Saranam Ayyappa"

ഏകദേശം എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് ഒരു ഇല്ലത്തു മച്ചിൽ ഭദ്രകാളി, നടുമുറ്റത്തുള്ള അയ്യപ്പ സ്വാമി എന്നി ആരാധനാമൂർത്തികളെ  ആരാധിച്ചു പോന്നിരുന്നു. അതിൽ ഒരു ഇല്ലത്തിനകത്തു നടുമുറ്റത്ത് ആരാധിച്ചു വന്ന അയ്യപ്പനാണ് ഇവിടത്തെ പ്രതിഷ്ഠ.


ആ ഇല്ലത്തിനു പുറത്തു സമീപത്തു  ആയി ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ടായിരുന്നു എന്നും കാലാന്തരത്തിൽ സ്ത്രീ ശാപാദിദോഷങ്ങളെ കൊണ്ട് ഇല്ലം നശിക്കുകയും നീച ജനോപദ്രവം കൊണ്ട് ക്ഷേത്രവും നശിക്കുകയും  ചെയ്തതോടെ ബാക്കിയുള്ള ബ്രാഹ്മണ കുടുംബം ഇവിടേക്ക് മാറി താമസിക്കുകയും ഇല്ലത്തെ ദേവതകളായ അയ്യപ്പനെയും ഭദ്രകാളിയെയും ഇവിടെ ആരാധിച്ചു വരുകയും ചെയ്തു .


കൃഷ്ണക്ഷേത്രം പൂർണമായും നശിപ്പിക്കപ്പെട്ടു വിഗ്രഹങ്ങളും മറ്റും തകർക്കപ്പെടുകയും സമീപസ്ഥലത്തെ ജലാശയത്തിൽ ഉപേക്ഷിക്കപെടുകയും ചെയ്തു എന്ന് പറയുന്നു . അക്കാലത്തു വടക്കു ഭാഗത്തായി രണ്ടു നാഗക്കാവുകൾ ഉള്ള ഭൂമിയായിരുന്നു അവർ താമസിക്കുവാൻ    തിരഞ്ഞെടുത്തത്. പൂർവ്വശാപാധികളുടെ ശക്തി കാരണം അവിടെയും ആ ബ്രാഹ്മണകുടുംബം അധികകാലം നിലനിന്നില്ല .


പിന്നീട് നാട്ടുരാജാക്കന്മാരിലൂടെ ഇന്നുള്ള ക്ഷേത്രശന്മാരായ കുടുംബ വിഭാഗത്തിലേക്ക് ഭൂമി കൈമാറ്റം വന്നു ചേർന്നു. ഈ ക്ഷേത്രത്തിനു സമീപമായി ക്ഷേത്രേശകുടുംബം ഇവിടെയുള്ള ദേവതകളെ വാർഷികമായി ആരാധിച്ചു വന്നിരുന്നതായും പിന്നീട് നടന്ന നവീകരണാദി കാലഘട്ടങ്ങളിൽ ഗണപതിയേയും  ദുർഗ്ഗയെയും സ്ഥാപിക്കുകയും ആണ് ചെയ്തത് .


കുടുംബാരാധനയായിരുന്ന മുടപ്പള്ളി ഭഗവതിയുടെ സ്ഥലം അന്നത്തെ കാലത്തു ഗവണ്മെന്റ് ഡാമിനായി ഏറ്റെടുത്തപ്പോൾ പ്രദേശവാസികൾക്ക് വീടും പരിസരവും നഷ്ടമായതിനാൽ മുടപ്പള്ളി ഭഗവതിയെയും അലങ്കാരങ്ങളും ഈ ക്ഷേത്രത്തിൽ ചെറിയ ധനത്തോട് കൂടി ഇവിടെ സമർപ്പിക്കുകയും ഭഗവതിക്ക് മേൽക്കൂരയില്ലാത്ത മണ്ഡപം നിർമ്മിച്ച് ആരാധിച്ചു വരുകയുംചെയ്യുന്നു.


വിഷ്ണു സങ്കൽപ്പത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സാന്നിധ്യമുള്ളതിനാൽ കൃഷ്ണാഷ്ടമി മുതലായ വിഷ്ണു പ്രാധാന്യ ദിനങ്ങളിൽ ആരാധിച്ചു പോരുന്നു.

lord ayyappa