സപ്‌താഹം - ഏപ്രിൽ / മെയ്

blog-details

എല്ലാ വർഷവും ഏപ്രിൽ - മെയ് മാസങ്ങളിൽ ആയാണ് ഏഴു ദിവസം നീണ്ടു നില്ക്കുന്ന ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം ക്ഷേത്രത്തിൽ നടത്താറുള്ളത്. കൊടിതോരണങ്ങളും ദീപാലങ്കാരങ്ങളും കൊണ്ട് മനോഹരമായ  ക്ഷേത്രത്തിൽ  കാലത്തു 6 മണി മുതൽ വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പാരായണത്തിൽ ഒരു ദേവലോക പ്രതീതി തന്നെ അനുഭവ പെടാറുണ്ടെന്നു ഭക്തർ അവരുടെ അനുഭവം പങ്കു വെക്കാറുണ്ട്. അന്നേ ദിവസങ്ങളിൽ ക്ഷേത്രത്തിൽ നാലു നേരം പ്രസാദ ഊട്ടും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്