എല്ലാ വർഷവും മകരമാസത്തിലെ അവിട്ടം നക്ഷത്രത്തിൽ ആണ് തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠ് ദിന മഹോത്സവം ആഘോഷിക്കുന്നത്.മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തോടനുബന്ധിച്ചു ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതിഹോമവും, വിശേഷാൽ പൂജകളും ചുറ്റുവിളക്കും വാദ്യഘോഷങ്ങളോടു കൂടിയ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൂടാതെ ആ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിവിധങ്ങളായ കലാപരിപാടികളും പ്രസാദ ഊട്ടും നടന്നു വരുന്നു